വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള സമന്വയ സാംസ്‌കാരിക സദസിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ അവാർഡുകൾ നേടിയ ചെറായി സുരേഷ്, അലക്‌സ് താളൂപ്പാടത്ത്, ബേബി.ടി.കെ, ശ്രീദേവി കെ.ലാൽ, വിഷ്ണു.വി.എസ്, ചെറായി ബീച്ച് സ്വിമ്മിംഗ് ക്ലബ് അംഗങ്ങൾ എന്നിവരെ ആദരിച്ചു. പ്രസിഡന്റ് എം.കെ സീരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഡോ.സുനിൽ.പി.ഇളയിടം പ്രഭാഷണം നടത്തി. കെ ആർ ഗോപി,പൂയപ്പിള്ളി തങ്കപ്പൻ , സിപ്പി പള്ളിപ്പുറം, ജോസഫ് പനക്കൽ, എം.കെ.ദേവരാജൻ, ബാങ്ക് പ്രസിഡന്റ് അഡ്വ: കെ വി എബ്രഹാം, ബാങ്ക് സെക്രട്ടറി കെ.എസ്.അജയകുമാർ എന്നിവർ പ്രസംഗിച്ചു.