കരുമാല്ലൂർ: കരുമാല്ലൂർ പഞ്ചായത്ത് യു.ഡി .എഫ് കൺവെൻഷൻ വി.ഡി.സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിൽ വി.കെ.ഇബ്രാഹീം കുഞ്ഞ് നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം തിരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രകടമാക്കുമെന്ന് അദ്ദേഹം പറഞ്ഞു . മണ്ഡലം ചെയർമാൻ എ. എം. അലി അദ്ധ്യക്ഷത വഹിച്ചു. കെ .പി. സി. സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് , വി. കെ. ഷാനവാസ്, കെ .വി . ദാമേരൻ പിള്ള, കെ. എ. ജോസഫ്, വി .എ. മുഹമ്മദ് അഷറഫ്, എ. എം. അബൂബക്കർ ,പി. എ. അഹമ്മദ് കബീർ, കെ. ആർ. നന്ദകുമാർ, വി. കെ. അബ്ദുൾ അസീസ്, പി. എ. സക്കീർ, ടി. എ. നവാസ് ,വി. ഐ. കരീം, എ. എൻ. ഉണ്ണികൃഷ്ണൻ, വി. പി അനിൽകുമാർ, കെ. എം. ജാഫർ, ബിന്ദു ഗോപി , സൂസൻ വർഗീസ്, നദീറാ ബീരാൻ, ഫ്രാൻസീസ് പഞ്ഞിക്കാരൻ, പി കെ ലൈജു കെ എം ലൈജു ,ജി .വി .പോൾ സൺ എന്നിവർ സംസാരിച്ചു.