കൂത്താട്ടുകുളം: എൻ.ഡി.എ സ്ഥാനാർത്ഥി എം.ആശിഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ ബി.ജെ.പി മദ്ധ്യമേഖലാ ഉപാദ്ധ്യൻ എം.എൻ. മധു ഉദ്ഘാടനം ചെയ്തു. യാക്കോബായ-ഓർത്തോക്സ് സഭ അടക്കമുള്ള ക്രൈസ്തവ സംഘടനകൾ, മുസ്ളീം സമുദായങ്ങൾ അടക്കമുള്ളവർ ഇന്ന് ബി.ജെ.പിയിലേക്ക് ഒഴുകുകയാണെന്ന് എം.എൻ. മധു പറഞ്ഞു. അഡ്വ. ജീമോൻ മുട്ടപ്പിള്ളിൽ അദ്ധ്യക്ഷനായി.ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി സി.പി സത്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സമിതി അംഗം പി.ആർ.വിജയകുമാർ, ടി.കെ. ചന്ദ്രൻ, ജി.എസ്.ബൈജു എന്നിവർ സംസാരിച്ചു.