കൂത്താട്ടുകുളം: എൽ.ഡി.എഫ് കൂത്താട്ടുകുളം മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു.എ.എസ് രാജൻ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ, സ്ഥാനാർത്ഥി ഡോ.സിന്ധുമോൾ ജേക്കബ്, എം.ജെ ജേക്കബ്, എം.എം അശോകൻ, എം.ആർ സുരേന്ദ്രനാഥ്‌, അഡ്വ. സണ്ണി വടക്കേൽ, മുണ്ടക്കയം സദാശിവൻ, ജോർജ് ചമ്പമല, സി.എൻ സദാമണി, റോയി എബ്രാഹം, എ.കെ ദേവദാസ്, സി.എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.കെ ദേവദാസ്(പ്രസിഡന്റ്), എം.ആർ സുരേന്ദ്രനാഥ് (സെക്രട്ടറി), തോമസ് തേക്കുംകാട്ടിൽ(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.