1
തൃപ്പൂണിത്തുറ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബാബു കൊച്ചി ഹാർബറിലെ തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു

പള്ളുരുത്തി: തൃപ്പൂണിത്തുറ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബാബു കൊച്ചി ഹാർബർ സന്ദർശിച്ച് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു. ബയിംഗ് ഏജന്റ് അസോസിയേഷൻ പ്രസിഡന്റ് എ.എം.നൗഷാദ് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ഹാർബർ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് കെ.ബാബു പറഞ്ഞു. എ.ബി.എ അനീഷ്, എ.കെ.ലത്തീഫ്, അൻവർ എന്നിവർ സംബന്ധിച്ചു.