കളമശേരി: എൻ.ഡി.എ സ്ഥാനാർത്ഥി ജയരാജ് ഏലൂർ, കടുങ്ങല്ലൂർ കുന്നുകര പ്രദേശങ്ങളിൽ ഗൃഹസന്ദർശനം നടത്തി. കുന്നുകരയിൽ എത്തി അയിരൂർ കോൺവെന്റിലും പള്ളി വികാരിയേയും സന്ദർശിച്ചു. കളമശേരി, കുന്നുകര തിരഞ്ഞെ ടുപ്പ് കൺവെൻഷനുകളിലും പങ്കെടുത്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണകുമാർ, പി.ദേവരാജൻ, വാസു എന്നിവർ അനുഗമിച്ചു.