moovatu

'' മൂവാറ്റുപുഴയുടെ വികസനസാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ മാറിമാറി വന്ന സർക്കാരുകൾ തികച്ചും പരായപ്പെട്ടു. സമീപപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ മണ്ഡലം 25 വർഷം പിന്നിലാണ്. ഭരണകക്ഷിയുടെ എം.എൽ.എമാർ ഉണ്ടായിരുന്നിട്ടും മണ്ഡലത്തിന് കാര്യമായ പുരോഗതി കൈവരിക്കാനായില്ല. ഗതാഗതകുരുക്കും മാലിന്യപ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കുന്നില്ല. നഗരത്തിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, നെഹ്രുപാർക്ക്, വെള്ളുക്കുന്ന് എന്നിവിടങ്ങളിൽ ഫ്ലൈഓവർ നിർമിച്ചാൽ ഗതാഗതകുരുക്ക് ഗണ്യമായി പരിഹരിക്കാനാകും. മുറിക്കല്ല് പാലത്തിലേക്ക് അപ്രോച്ച് റോഡ് നിർമിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്താൽ നഗരത്തിന്റെ മുഖഛായതന്നെ മാറും.

കാർഷികവിളകൾ അടിസ്ഥാനമാക്കി മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ വ്യവസായം ഉണ്ടാകണം. അതിലൂടെ നിരവധി ആളുകൾക്ക് തൊഴിൽ നൽകാൻ സാധിക്കും. വാഴക്കുളം പൈനാപ്പിൾ സംസ്കരണ ഫാക്ടറിയിൽ വലിയ അളവിൽ പഴം സംഭരിക്കാൻ കഴിയുന്ന കോൾ‌ഡ് സ്റ്റോറേജ് സ്ഥാപിക്കണം. 1800 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 7ലക്ഷം ജനങ്ങളും ഉൾപ്പെടുന്ന പിറവം, കൂത്താട്ടുകുളം, മൂവാറ്റുപുഴ എന്നീ നിയോജക മണ്ഡലങ്ങൾക്കൊപ്പം ഇടുക്കിയുടെ കുറേ ഭാഗങ്ങളും ചേർത്ത് മലയോരജില്ല രൂപീകരിച്ചാൽ ഈ പ്രദേശത്തിന്റെ വികസനം സാദ്ധ്യമാകും.

ഡോ.പ്രൊഫ. ജോസ് കുട്ടി ഒഴുകയിൽ ( മൂവാറ്റുപുഴ മണ്ഡലം)
പ്രസിഡന്റ്, താലൂക്ക് റെസി. അസോസിയേഷൻ​ ​