election

പത്രികയ്ക്കൊപ്പം ഫോം എയും ഫോം ബിയും നൽകിയില്ലെന്ന് മാർച്ച് 19ന് വരണാധികാരിയുടെ ചെക്ക് ലിസ്റ്റിൽ പറഞ്ഞെങ്കിലും ഇവ നൽകിയിരുന്നു. ഫോം എയിൽ ബി.ജെ.പി ദേശീയ പ്രസിഡന്റിന്റെ ഒപ്പുണ്ടായിരുന്നില്ല. ഇൗ ന്യൂനത പരിഹരിക്കാൻ ഫോം എ തിരികെ നൽകണമെന്ന ആവശ്യം തള്ളി. ഒരു മണിക്കൂർ അനുവദിക്കണമെന്ന ആവശ്യവും നിരസിച്ചു. സൂക്ഷ്മപരിശോധനാ സമയത്ത് പാർട്ടി ദേശീയ പ്രസിഡന്റ് ഒപ്പിട്ട ഫോം എയും സത്യവാങ്മൂലവും ഹാജരാക്കിയെങ്കിലും ശരിയായി പൂരിപ്പിച്ചിട്ടില്ലെന്നും പത്രിക തള്ളേണ്ടിവരുമെന്നും റിട്ടേണിംഗ് ഒാഫീസർ അറിയിച്ചു. എന്നാൽ ഫോം എ നൽകിയിട്ടില്ലെന്ന പേരിലാണ് പത്രിക തള്ളിയത്. ഫോം എ ലഭിച്ചില്ലെന്ന് ആദ്യം പറയുകയും പിന്നീട് ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ലെന്ന് പറയുകയും ചെയ്തതിലൂടെ റിട്ടേണിംഗ് ഒാഫീസർ കപടനീക്കമാണ് നടത്തിയത്. ഭരിക്കുന്ന പാർട്ടിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് റിട്ടേണിംഗ് ഒാഫീസർ പ്രവർത്തിച്ചത്.

 ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി നിവേദിതയുടെ ഹർജി :

പത്രിക തള്ളിയത് നിയമവിരുദ്ധമാണ്. പത്രികയ്ക്കൊപ്പം ചിഹ്നം അനുവദിക്കാൻ നൽകുന്ന ഫോം ബിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലെന്നതാണ് കാരണം പറഞ്ഞത്. സൂക്ഷ്മപരിശോധനാ സമയത്ത് ഫോം ബി നൽകിയെങ്കിലും വൈകിയെന്ന് പറഞ്ഞു തള്ളി. റിട്ടേണിംഗ് ഒാഫീസറുടെ നടപടി അധികാര ദുർവിനിയോഗവും ദുരുദ്ദേശ്യപരവുമാണ്. ചിഹ്നം അനുവദിക്കാനുള്ള ഫോമും നാമനിർദ്ദേശ പത്രികയുമായി ബന്ധമില്ല. മറ്റൊരു മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിക്ക് തെറ്റുതിരുത്താൻ വരണാധികാരി സമയം അനുവദിച്ചിരുന്നു. ആ പത്രികയുടെ സൂക്ഷ്മപരിശോധന ഇന്നത്തേക്ക് മാറ്റിയിട്ടുമുണ്ട്. ഭരിക്കുന്ന പാർട്ടിയുടെ ടിക്കറ്റിലല്ലാതെ മത്സരിക്കുന്നതിനാലാവും ഇത്തരമൊരു നടപടി.