കാലടി: ചെങ്ങൽ ഭഗവതിക്ഷേത്രത്തിൽ പൂരമഹോത്സവത്തിന് തന്ത്രിമുഖ്യൻ വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ എരവിമംഗലം ശ്രീകുമാർ നമ്പൂതിരിപ്പാട് കൊടിയേറ്റി. ചൊവ്വര ദേവസ്വം ഓഫീസർ ജയകുമാർ, മേൽശാന്തി ഹരിദാസ് നമ്പൂതിരിപ്പാട്, ഉപദേശകസമിതി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.