election2021
മൂവാറ്റുപുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പൈങ്ങോട്ടൂരിലെ വിവാഹവേദിയിൽ വോട്ടഭ്യർത്ഥിക്കുന്നു

മൂവാറ്റുപുഴ: ആരാധനാലയങ്ങൾ സന്ദർശിച്ചും സുഹൃത്തുക്കളേയും പ്രധാന വ്യക്തികളേയും കണ്ട് മൂവാറ്റുപുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാം വോട്ടഭ്യർത്ഥിച്ചു. രാവിലെ ആരക്കുഴ പഞ്ചായത്തിലെ പെരിങ്ങഴയിൽ നിന്നായിരുന്നു തുടക്കം. തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച പെരിങ്ങഴ സെന്റ് ജോസഫ് പള്ളിയിലെ ചടങ്ങിനിടെയെത്തിയ എൽദോയെ പുരോഹിതരും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. കോതമംഗലം രൂപത അദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ എൽദോയ്ക്ക് വിജയാശംസകൾ നൽകി. തുടർന്ന് ആയവനയിലെ കാലാമ്പൂർ പള്ളിയിലും പൈങ്ങോട്ടൂർ പള്ളിയിലും സന്ദർശിച്ചു. കടവൂർ നാലാം ബ്ലോക്കിലും പേഴയ്ക്കാപ്പിള്ളിയിലും വിവാഹങ്ങളിലും പങ്കെടുത്തു. വൈകിട്ട് മുളവൂരിൽ ബൂത്ത് കൺവൻഷനുകളിലും പങ്കെടുത്തു.