മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ ഇന്ന് മൂവാറ്റുപുഴയിലും മാറാടിയിലും പ്രസംഗിക്കും. വൈകിട്ട് നാലിന് മൂവാറ്റുപുഴ ചാലിക്കടവ് ജംഗ്ഷനിലും, വൈകിട്ട് അഞ്ചിന് മറാടി മണ്ണത്തൂർ കവലയിലും പ്രസംഗിക്കുമെന്ന് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പി.എം.ഇസ്മയിലും ജനറൽ കൺവീനർ ബാബു പോളും അറിയിച്ചു.