തൃപ്പൂണിത്തുറ: എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ മണ്ഡല പര്യടനം നടത്തി. എരൂർ കടക്കോട് കോളനി,പണ്ടാരപ്പറമ്പ് കോളനി,പോയിൻതറ എന്നിങ്ങനെ വിവിധ കോളനികൾ അദ്ദേഹം സന്ദർശിച്ചു. തന്റെ ഗുരുവും മുൻ കയർബോർഡ് സെക്രട്ടറിയുമായ കെ.പി. അച്യുതൻ മാഷിന്റെ വീട്ടിൽ സന്ദർശനം നടത്തി. കണ്ണാടിക്കാട് മുട്ടുരുത്തി ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.