കാഞ്ഞിരമറ്റം: പ്ലാസ്റ്റിക്ക് ഒഴിവാക്കാം, നാടിനെ രക്ഷിക്കാം' എന്ന മുദ്രാവാക്യവുമായി എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം സൗത്ത് ശാഖ പരിസ്ഥിതി സൗഹൃദപരിപാടിക്ക് തുടക്കം കുറിച്ചു. ശാഖാംഗം ചാലക്കൽ കേശവന് തുണിസഞ്ചിയും മാസ്കും നൽകികൊണ്ട് തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ പരിപാടി ഉദ്ഘടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.എസ്. അയ്യപ്പൻ അദ്ധ്യക്ഷതവഹിച്ചു. ശാഖ സെക്രട്ടറി സജി കരുണാകരൻ, വൈസ് പ്രസിഡന്റ് എം.ആർ. ഷിബു, ദിവാകരൻ മാഷ്, ബാലകൃഷ്ണൻ, ലീല സുകുമാരൻ എന്നിവർ പ്രസംഗിച്ചു.