കാലടി: ഇസ്റ്ററിനു മുന്നോടിയായ മലയാറ്റൂർ തീർത്ഥാടനത്തിനായി വിശ്വാസികൾ കുരിശുമുടി കയറിത്തുടങ്ങി. താഴെത്തെ പളളി, അടിവാരം, തോമാസ്ലീഹായുടെ കപ്പേള, കുരിശുമുടി എന്നീ ഭാഗങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ വൻ തിരക്കാണ്അനുഭവപ്പെട്ടത്.
ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥരോ,പഞ്ചായത്തോ,പൊലീസ് അധികാരികളോ യാതൊരു നടപടിയും എടുക്കുന്നില്ല. കൊവിഡ് സാമൂഹ്യ വ്യാപനം തടയണമെന്നും, തീർത്ഥാടനത്തിനു വെർച്ച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്നും, പെരിയാറിൽ കുളിയ്ക്കാൻ അനുമതി നൽകരുതെന്നുമെന്നാണ് പൊതുഅഭിപ്രായം.