കിഴക്കമ്പലം: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കുന്നത്തുനാട്ടിലെ ട്വന്റി 20 സ്ഥാനാർത്ഥി സുജിത് സുരേന്ദ്രന്റെ പ്രചാരണം. ക്രൈസ്തവ ദേവാലയങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്നലെ പര്യടനം ആരംഭിച്ചത്. പുത്തൻകുരിശ് ,മഴുവന്നൂർ സെന്റ് ജോർജ് യാക്കോബായ, സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ, മലങ്കര കത്തോലിക്കാ പള്ളികളിൽ സന്ദർശിച്ച് വിശ്വാസികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു.തുടർന്ന് വടവുകോട്ടിലും ഉച്ചയ്ക്ക്ശേഷം കുന്നത്തുനാട്ടിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ചും വോട്ടഭ്യർത്ഥിച്ചു.