കോലഞ്ചേരി: യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാഹുൽ ഗാന്ധി നാളെ കോലഞ്ചേരിയിലെത്തും. രാഹുൽ ഗാന്ധിയെ മണ്ഡല അതിർത്തിയായ പൂതൃക്ക കടമ്പനാട് നിന്നും ഇരു ചക്ര വാഹന അകമ്പടിയോടെ ചൂണ്ടി വഴി കോലഞ്ചേരിയിലേയ്ക്ക് ആനയിക്കും.പ്രൈവ​റ്റ് ബസ് സ്​റ്റാൻഡിന് സമീപമുള്ള ഗ്രൗണ്ടിലാണ് സമ്മേളനം.