കോലഞ്ചേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സജീന്ദ്രൻ ഐരാപുരം മണ്ഡലത്തിൽ പര്യടനം നടത്തി. ബ്ലാന്തേവർ ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം കിളികുളം, കമൃത, പാതാളപ്പറമ്പ്, ഐരാപുരം കോളജ് ജംഗ്ഷൻ, കുഴൂർ, കുന്നുക്കുരുടി വഴി മണ്ണൂരിൽ സമാപിച്ചു. ബ്ലാന്തേവർ ക്ഷേത്രം, കുന്നക്കുരുടി യാക്കോബായ, ഓർത്തഡോക്‌സ് പള്ളി, കുഴൂർ ഭഗവതി ക്ഷേത്രം, മണ്ണൂർ യാക്കോബായ പള്ളി, കുന്നക്കുരുടി മലങ്കര കത്തോലിക പളളി, എൻ.എസ്. എസ് കരയോഗം എന്നിവിടങ്ങളിൽ സന്ദർശിച്ചു. കെ.വി.എൽദൊ, കെ.ത്യാഗരാജൻ, എം.ടി. ജോയി തുടങ്ങിയവർ പങ്കെടുത്തു.