കൊച്ചി: ബി.ജെ.പി നേതൃത്വം ഒരു അന്വേഷണവുമായി ബന്ധപ്പെട്ട് തന്നെ കമ്മീഷൻ അംഗമായി നിശ്ചയിച്ച ശേഷം തനിക്കെതിരെ പാർട്ടിയിൽ ഗൂഢനീക്കം നടക്കുന്നതായി ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറിയും മേഖലാ പ്രസിഡന്റുമായിരുന്ന എ.കെ.നസീർ. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നസീർ പാർട്ടി ചുമതലയിൽ നിന്ന് രാജിവച്ചിരുന്നു. മെഡിക്കൽ കോഴ സംബന്ധിച്ച നസീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർന്നതിനെ തുടർന്ന് പാർട്ടി അന്വേഷണം നടത്തിയിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെതിരെ മെഡിക്കൽ കോഴ ആരോപണം ഉയർന്നപ്പോൾ അന്വേഷണ കമ്മീഷനായി നിശ്ചയിച്ചത് നസീറിനെയും കെ.പി.ശ്രീശനെയുമായിരുന്നു. തുടർച്ചയായി അപമാനിതനായാൽ രാജിയല്ലാതെ മറ്റ് മാർഗ്ഗമില്ലായിരുന്നു. പരാതി പാർട്ടി ദേശീയ നേതൃത്വം ഗൗരവമായി പരിഗണിക്കുമെന്നറിയിച്ചിട്ടുണ്ട്. നസീർ പറഞ്ഞു.