kunnapilly
യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി ഓട്ടോ ഓടിച്ച് പ്രചരണം നടത്തുന്നു

പെരുമ്പാവൂർ: മണ്ഡലത്തിലെ ആരാധനാലയങ്ങൾ സന്ദർശിച്ചു കൊണ്ട് യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയുടെ പ്രചരണം. രാവിലെ നെടുങ്ങപ്ര കത്തോലിക്ക പള്ളി സന്ദർശിച്ച് വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചു തുടങ്ങിയ എൽദോസ് കുന്നപ്പിള്ളി അരുവപ്പാറ, കുത്തുങ്കൽ പള്ളികളും നെടുങ്ങപ്ര സെന്റ് ജോസഫ് റോമൻ കത്തോലിക്ക പള്ളി, സെന്റ് മേരീസ് യാക്കോബായ പള്ളി എന്നിവയും സന്ദർശിച്ചു. സിദ്ധൻ കവല, കീഴില്ലം എന്നിവിടങ്ങളിലെ മരണ വീടുകളിലും പെരുമ്പാവൂർ സീമ ഓഡിറ്റോറിയം, ആൽപ്പാറ കാവ്, മുടിക്കൽ റീം, പള്ളിക്കവല എന്നിവിടങ്ങളിലെ വിവാഹ ചടങ്ങുകളിലും എൽദോസ് കുന്നപ്പിള്ളി പങ്കെടുത്തു.

കൂവപ്പടി പഞ്ചായത്തിലെ പനങ്കുരുത്തോട്ടം ഭാഗത്ത് പുഴയിലേക്ക് പോകുന്ന ഭാഗത്തെക്കുള്ള വഴി വനം വകുപ്പ് അടച്ചതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിവരുന്ന നിരാഹാര സമരം നാരങ്ങ നീര് കൊടുത്തു അവസാനിപ്പിക്കുന്നതിനും എൽദോസ് കുന്നപ്പിള്ളിയുടെ സാന്നിധ്യം ഉണ്ടായി. മുടക്കുഴ തുരുത്തിയിൽ കാൻസർ രോഗികൾക്കായി വീ കെയർ ചാരിറ്റബിൾ ട്രസ്റ്റ് മുടി മുറിച്ചു നൽകുന്ന പരിപാടിയിലും എൽദോസ് കുന്നപ്പിള്ളി പങ്കെടുത്തു.