babu-joseph
പെരുമ്പാവൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫിന്റെ പര്യടനം

പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫിന്റെ പര്യടനം ഇന്നലെ രാവിലെ എട്ട് മണിക്ക് വെങ്ങോല ഗ്രാമ പഞ്ചായത്തിലെ വാരിക്കാട് നിന്നാരംഭിച്ചു. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം എൻ.സി മോഹനൻ പര്യടനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മറ്റ് മണ്ഡലങ്ങളിൽ സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ പെരുമ്പാവൂരിൽ അതിന് കഴിയാതെ പോയത് നിലവിലെ യുഡിഎഫ് എം.എൽ.എയുടെ വികലമായ സമീപനം കൊണ്ടാണെന്ന് എൻ. സി മോഹനൻ ആരോപിച്ചു.വെങ്ങോല ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു ആദ്യ ദിവസത്തെ സ്ഥാനാർഥി പര്യടനം നടന്നത്. തുരുത്തിപ്ലി, മനയ്ക്കപ്പടി, കണ്ടന്തറ, മലയാമ്പുറത്തുപ്പടി, തുടങ്ങിയ സ്ഥലങ്ങളിലൂടെയെല്ലാം ബാബു ജോസഫ് പര്യടനം നടത്തി. പെരുമ്പാവൂർ മുൻ എം. എൽ. എ സാജുപോൾ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, സിപിഎം ഏരിയ സെക്രട്ടറി പി. എം സലിം എന്നിവർ പങ്കെടുത്തു.