ഏലൂർ: ആദ്യകാല കമ്മ്യൂണിസ്റ്റും ഏലൂരിലെ സി.പി.ഐയുടെ മുതിർന്ന നേതാവുമായിരുന്ന സി.കെ. തങ്കപ്പൻ പിള്ളയുടെ ഒന്നാം ചരമ വാർഷിക ദിനം സി.പി.ഐ. വെസ്റ്റ്, ഈസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. മഞ്ഞുമ്മൽ ബാങ്ക് കവലയിൽ സി.പി.ഐ. കളമശേരി മണ്ഡലം സെക്രട്ടറി പി.കെ. സുരേഷ് അനുസ്മരണ പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് പതാക ഉയർത്തി. അനുസ്മരണ പ്രഭാഷണം മണ്ഡലം കമ്മിറ്റിയംഗം പി.ജെ. സെബാസ്റ്റ്യൻ നടത്തി. സി.പി.ഐ. ഏലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി. വിത്സൻ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി യു.എഫ്. തോമസ്, നഗര സഭ ഉപാദ്ധ്യക്ഷ ലീലാ ബാബു, പി.എ.ഹരിദാസ്, കൗസിലർ റ്റി.എം. ഷെനി, പി.എ. വേലായുധൻ, വി.ജി. ഹരിദാസ്, എന്നിവർ സംസാരിച്ചു. സി.കെ. തങ്കപ്പൻപിള്ളയെ അനുസ്മരിപ്പിക്കുന്ന കവിത കെ.ആർ. ശശി ആലപിച്ചു.