jinson

അങ്കമാലി: മിനി ടിപ്പർ ലോറികളുടെ ഇടയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ആഴകത്ത് വാടകയ്ക്ക് താമസിക്കുന്ന കോക്കുന്ന് കോട്ടയ്ക്കൽ വീട്ടിൽ ദേവസിക്കുട്ടിയുടെ മകൻ ജിൻസനാണ് (26) മരിച്ചത്. ശനിയാഴ്ച രാവിടെ പത്തരയോടെ മൂക്കന്നൂർ പറമ്പയത്തുള്ള പാറമടയിലാണ് അപകടമുണ്ടായത്. കരിങ്കല്ല് കയറ്റുന്നതിനായി പാറമടയിൽ മിനി ടിപ്പർ ലോറിയുമായി എത്തിയതാണ് ജിൻസൺ. ടേണനുസരിച്ച് വാഹനം നിർത്തിയിട്ടശേഷം താഴെയിറങ്ങി നിന്നു. കുറച്ചുകഴിഞ്ഞപ്പോൾ വാഹനം നിരങ്ങി താഴേയ്ക്ക് പതുക്കെ ഇറങ്ങാൻ തുടങ്ങി. ജിൻസൺ വാഹനം താഴെനിന്ന് കട്ടവെച്ച് നിർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ലോറി താഴേക്കിറങ്ങിവന്നതോടെ ജിൻസൺ ഈ വാഹനത്തിനും പിന്നിലെ വാഹനത്തിനും ഇടയിൽപ്പെട്ട് ഞെരുങ്ങിപ്പോയി. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരണമടഞ്ഞു. അമ്മ: ബേബി.സഹോദരിമാർ: ജിൻസി, പ്രിൻസി.