അങ്കമാലി: അങ്കമാലി നഗരസഭയിൽ കൂടുതൽ ആളുകൾക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിനായി മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു.അങ്കമാലി താലൂക്ക് ആശുപത്രിയും,നഗരസഭയും ചേർന്ന് 23 മുതൽ 31 വരെ ഡീപോൾ കോളേജ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.ഓരോ ദിവസവും അഞ്ച് വാർഡുകാർക്കാണ് വാക്‌സിൻ നൽകുക.രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെയാണ് വാക്‌സിൻ നൽകുന്നത്.60 വയസ് കഴിഞ്ഞവർക്കും 45നും 59നും ഇടയിൽ പ്രായമുള്ള അസുഖബാധിതർക്കുമാണ് വാക്‌സിനേഷൻ നൽകുക.ഓരോ ദിവസവും 800 മുതൽ 1000 വരെ പേർക്ക് വാക്‌സിനേഷൻ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് മെഡിക്കൽ ഓഫീസർ ഡോ.നസീമ നജീബ് അറിയിച്ചു.