അങ്കമാലി: യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം.ജോണിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച അങ്കമാലി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സിനിമാതാരം രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ഇടപെടലുകൾ നടത്തുന്നതിന് നാട് ഒരു പ്രശ്‌നമല്ലെന്ന് സിനിമാതാരം രമേഷ് പിഷാരടി പറഞ്ഞു.ചിലർക്ക് ഒരു കുറ്റവും പറയാനില്ലാതെ വന്നത് മൂലമാണ് ഇവിടത്തുകാരനല്ല എന്ന് പറഞ്ഞ് പ്രചരണം നടത്തേണ്ടി വരുന്നതെന്നും രമേഷ് പിഷാരടി പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആൻറു മാവേലി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി റോജി എം. ജോൺ, മുൻ എം.എൽ.എ പി.ജെ ജോയ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ബേബി വി.മുണ്ടാടൻ, അങ്കമാലി നഗരസഭാ ചെയർമാൻ റെജി മാത്യു, വൈസ് ചെയർപേഴ്‌സൺ റീത്താ പോൾ, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.വി.മുരളി, ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ്ജ് സ്റ്റീഫൻ, ഐ. എൻ. ടി. യു.സി സംസ്ഥാന സെക്രട്ടറി പി.ടി.പോൾ, അങ്കമാലി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ.കെ.എസ്.ഷാജി, കാലടി കോൺഗ്രസ് പ്രസിഡന്റ് സാംസൺ ചാക്കോ, അഡ്വ. ഷിയോ പോൾ തുടങ്ങിയവർ പ്രസംഗിച്ചു.