വൈപ്പിൻ: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ഉണ്ണിക്കൃഷ്ണൻ ചെറായി ബീച്ചിലും പഞ്ചായത്ത് പ്രദേശത്തെ21 ബൂത്തുകളിലെ വിവിധ കേന്ദ്രങ്ങളിലും പര്യടനം നടത്തി. കടലാക്രമണ പ്രതിരോധത്തിനായി പുലിമുട്ട് സ്ഥാപിക്കുമെന്ന് തീരദേശവാസികൾക്ക് ഉറപ്പ് നൽകി. സുനിൽ ഭാസ്‌കരൻ( വയലിനിസ്റ്റ്), വടശേരി ആഷിത്ത്( എം.എസ്.സി മൈക്രോബയോളജി റാങ്ക് ജേതാവ്),ഉപേന്ദ്ര ആചാരി, ആദിത്യ കൃഷ്ണ
( വോളിബോൾ), വിനോദ് ഡിവൈൻ( ചിത്രകല) എന്നിവരെ സ്ഥാനാർത്ഥി ആദരിച്ചു. ചെറായി രക്തേശ്വരി ക്ഷേത്രം, കോവിലുങ്കൽ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചു. പി.വി. ലൂയിസ്, ഇ.സി.ശിവദാസ്, അഡ്വ. കെ.വി. എബ്രഹാം, ഡോ. കെ. കെ. ജോഷി, ജെയ്‌സൺ ജോസഫ് എന്നിവർ പങ്കെടുത്തു.