കളമശേരി: കുടുംബയോഗങ്ങളും ഗൃഹസന്ദർശനങ്ങളും ദേവാലയങ്ങളും കേന്ദ്രീകരിച്ച് മുന്നേറി എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവിന്റെ പ്രചാരണം. കളമശേരി ഈസ്റ്റ്, വെസ്റ്റ് ,കങ്ങരപ്പടി, കൈപ്പടമുകൾ, വടക്കോട്, പുതുശ്ശേരിമുകൾ, വട്ടേക്കുന്നം മേഖലകളിൽ സന്ദർശനം നടത്തി. എച്ച്.എം.ടി ജംഗ്ഷനിലെ സെന്റ് തോമസ് മാർത്തോമ പള്ളി, സി.എസ്.ഐ ഓൾ സെയിന്റ്‌സ് പള്ളി, സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി, കൈപ്പടമുകൾ മാർത്തോമ ഭവൻ, പുതുശേരി ശ്രീഭദ്രകാളി ക്ഷേത്രം തുടങ്ങിയ ദേവാലയങ്ങൾ സന്ദർശിച്ചു. ബി.ടി.ആർ ഭവനിൽ സംഘടിപ്പിച്ച കൊച്ചിൻ ഷിപ്പ്‌യാർഡ് ജീവനക്കാരുടെ കുടുംബസംഗമം, പത്തടിപ്പാലം പാരിജാതം റോഡിലെ ഇൻഫ്രാ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ കുടുംബസംഗമം എന്നിവയിൽ പങ്കെടുത്തു.