തൃക്കാക്കര : സ്വകാര്യ ടെക്‌സ്റ്റൈൽ കമ്പനിക്കെതിരെ നിയമപോരാട്ടവുമായി തൃക്കാക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി തോമസ്. തൃക്കാക്കര, എറണാകുളം, ആലുവ, കളമശേരി,തൃപ്പൂണിത്തുറ കുന്നത്ത്‌നാട്, എന്നീ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന കടമ്പ്രയാറിലേക്ക് മാലിന്യം തള്ളുന്നതിരെ നിയമപോരാട്ടത്തിന് പി.ടി തോമസ് നേതൃത്വം നൽകും. മലിനമായ കടമ്പ്രയാറിനെ ശുദ്ധീകരിക്കുമെന്നും കുടിനീർ വറ്റാത്ത തൃക്കാക്കരയാണ് തന്റെ സ്വപ്‌നമെന്നും ഇതിനായി 'തെളിനീർ തൃക്കാക്കര' എന്ന പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.