manoj
സംസ്ഥാന സർക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടുകൾക്കെതിരെ ഹിന്ദു ഐക്യവേദി നടത്തി വരുന്ന ജനജാഗരണ യാത്രയുടെ ചോറ്റാനിക്കര മേഖലാ യാത്രസംസ്ഥാന സെക്രട്ടറി ഇ .ജി മനോജ് ഉദ്ഘാടനംചെയ്യുന്നു

ചോറ്റാനിക്കര : ഇനിയൊരു ദുർഭരണത്തിന് കേരളം സാക്ഷിയാകാതിരിക്കാൻ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ കഴിവുള്ള മൂന്നാമതൊരു ബദൽശക്തിയെ രൂപപ്പെടുത്തിയെടുക്കാൻ ഹൈന്ദവ സമൂഹം തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.ജി മനോജ് പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടുകൾക്കെതിരെ ഹിന്ദു ഐക്യവേദി നടത്തി വരുന്ന ജനജാഗരണ യാത്രയുടെ ചോറ്റാനിക്കര മേഖലാ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ എസ്. സുധീർ, മേഖലാ സെക്രട്ടറി ബിജു ചോറ്റാനിക്കര, രഘുനാഥ് ടി.എൻ,വേണു ഗോപാൽ കെ.പി, സന്തോഷ് കുമാർ, നന്ദകുമാർ, ജനറൽ സെക്രട്ടറി സന്തോഷ് അപ്പു തുടങ്ങിയവർ സംസാരിച്ചു.