തൃക്കാക്കര : തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജെ.ജേക്കബ് പൊന്നുരുന്നിയിൽ വോട്ടുതേടിയെത്തി. ചെട്ടിച്ചിറയിൽ ചലച്ചിത്രതാരം ദിനേശ് പ്രഭാകർ മുഖ്യാതിഥിയായ രക്തദാന ക്യാമ്പിലും, അഞ്ചുമന ക്ഷേത്രത്തിലെ നടപ്പന്തൽ സമർപ്പണത്തിലും, പൂണിത്തുറയിലെ എറണാകുളം ജില്ലാ കമ്മിറ്റി ചുമട്ടുതൊഴിലാളി യൂണിയൻ സി.ഐ.ടി.യു കുടുംബസംഗമത്തിലും, വൈറ്റില ഏരിയാ കമ്മിറ്റി ഓഫീസിലെ വഴിയോരക്കച്ചവടക്കാരുടെ കുടുംബസംഗമത്തിലും പങ്കെടുത്തു.