ചോറ്റാനിക്കര: ചോറ്റാനിക്കര കീഴ്ക്കാവ് ക്ഷേത്രത്തിൽ മുടിയേറ്റ് 23ന് നടക്കും. മേൽക്കാവിൽ അത്താഴപൂജയ്ക്കും ശീവേലിക്കും ശേഷമാണ് രാത്രി 9.30ന് കീഴില്ലം ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ മുടിയേറ്റ് നടക്കുന്നത്. അന്ന് കീഴ്ക്കാവിൽ ദിവസേനയുള്ള പന്ത്രണ്ടുപാത്രം വലിയ ഗുരുതിയില്ല. ഇവിടെ പ്രത്യേകം കളമെഴുത്തുംപാട്ടും ഉണ്ടായിരിക്കും.