വൈപ്പിൻ: എടവനക്കാട് നോർത്ത് എസ്.എൻ.ഡി.പി ശാഖായോഗത്തി​ലെ ഈഴവക്ഷേമ കുടുംബയൂണിറ്റ്19-ാമത് വാർഷിക പൊതുയോഗം യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി. ആർ. ലാലൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വി.സി. ഷാജി, യൂണിയൻ കൗൺസിലർ സി.കെ. ഗോപാലകൃഷ്ണൻ, ഇ.കെ. ബാബു, പി.കെ. മണി, ലിജി ബൈജു, സുനിത എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ലിബിന (കൺവീനർ) രോഷിമ (ജോ. കൺവീനർ) എന്നിവരെ തി​രഞ്ഞെടുത്തു.