pk-sreekumar
പി.കെ. ശ്രീകുമാർ പ്രസിഡന്റ്

ആലുവ: എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖ പ്രസിഡന്റായി പി.കെ. ശ്രീകുമാറിനെയും സെക്രട്ടറിയായി പി.വി. രാധാകൃഷ്ണനെയും തിരഞ്ഞെടുത്തു. സുധീഷ് കുമാർ വൈസ് പ്രസിഡന്റും സതി ഗോപി യൂണിയൻ കമ്മിറ്റി അംഗവുമാണ്. വി.യു.മണി, പി.എൻ.ഗോപി, ടി.എം.സുനീഷ്, ഉണ്ണികൃഷ്ണൻ, എ.കെ.അനിൽകുമാർ, ഇ.ആർ. രമേശ്, പി.കെ.രഘുനാഥ് (കമ്മിറ്റിയംഗങ്ങൾ), പി.സി.സ്മിഘോഷ്, കെ.കെ. ശശി, പി.ആർ.ജയലളിത (പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

യോഗത്തിൽ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ അഡ്മിനിസ്ട്രേറ്റർ കെ.സി.സ്മിജൻ റിപ്പോർട്ടും വരവ് -ചെലവ് കണക്കുകളും അവതരിപ്പിച്ചു. യോഗം അസി.സെക്രട്ടറി കെ.എസ്.സ്വാമിനാഥൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്തി. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, വൈസ് പ്രസിഡന്റ് പി.ആർ.നിർമ്മൽകുമാർ, ബോർഡ് മെമ്പർ പി.പി.സനകൻ, കൗൺസിലർമാരായ സജീവൻ ഇടച്ചിറ, കെ.കെ.മോഹനൻ എന്നിവർ സംബന്ധിച്ചു.