കൊച്ചി: പ്രളയകാലത്തും കൊവിഡിന്റെ പ്രാരംഭഘട്ടത്തിലും സമൂഹത്തിൽ ഇറങ്ങിയുള്ള ലയൺസ് അംഗങ്ങളുടെ പ്രവർത്തനം ശ്ലാഹനീയമെന്ന് ലയൺസ് ക്ലബ് ഡിസ്ട്രിക് ഗവർണർ ആർ. ജി. ബാലസുബ്രമണ്യം പറഞ്ഞു. മികച്ച സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ ക്ലബ്ബ് ഭാരവാഹികൾക്കുള്ള അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ മുൻ ഗവർണർ രാജേഷ് കോരളരിക്കൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് ഗവർണർമരായ വി.സി.ജെയിംസ്, ഡോ.ജേസഫ് മനോജ്, മുൻ ഗവർണർ ദാസ് മങ്കിടി,വിൻസന്റ് കല്ലറക്കൽ, കുരിയൻ ആന്റണി എന്നിവർ സംസാരിച്ചു. പെരുമ്പാവൂരും കൂത്താട്ടുകുളവും ഏറ്റവും നല്ല ക്ലബുകൾക്കുള്ള അവർഡ് നേടി.