photo
ചെറായി നെടിയാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു നടന്ന പഞ്ച വിംശതി കലശാഭിഷേകപ്രദക്ഷിണം

വൈപ്പിൻ: സഹോദരൻ സ്മാരക എസ്.എൻ.ഡി.പി ശാഖ വക ചെറായി നെടിയാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു നടന്ന പഞ്ച വിംശതി കലശാഭിഷേകം ക്ഷേത്രം തന്ത്രി അഴിക്കോട് കെ.ജി ശ്രീനിവാസന്റെയും മേൽശാന്തി പി.എം സുനിയടേയും മുഖ്യകാർമികത്വത്തിൽ നടന്നു. പ്രസിഡന്റ് ജിന്നൻ നെടിയാറ,ദേവസ്വം മാനേജർ ടി.ജി രാജിവ്, ക്ഷേത്രം കമ്മറ്റി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു