b
പെരുമ്പാവൂർ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാർത്ഥി ചിത്ര സുകുമാരൻ പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പ്രഭാത സവാരിക്കെത്തിയവരോട് വോട്ടഭ്യർത്ഥിക്കുന്നു

കുറുപ്പംപടി: പെരുമ്പാവൂർ മണ്ഡലത്തിലെ ജനവാസ മേഖലകളിൽ ട്വന്റി20 സ്ഥാനാർത്ഥി ചിത്ര സുകുമാരൻ പര്യടനം നടത്തി. രാവിലെ പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പ്രഭാത സവാരിക്കെത്തിയവരോട് വോട്ടഭ്യർത്ഥിച്ചു. കുറുപ്പക്കുന്നു കോളനി, തുരുത്തി അംബേദ്കർ കോളനി, പെട്ടമല കോളനി,മുടക്കുഴ കോളനി എന്നിവിടങ്ങൾ സന്ദർശിച്ചു. ചൂണ്ടക്കുഴി വളവി ഇലക്ഷൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു .തുടർന്ന് അകനാട് കോളനിയും കൊക്കാമറ്റം കോളനിയും,മീമ്പാറ കോളനിയും സന്ദർശിച്ചു. സ്ഥാനാർത്ഥിക്കും പ്രവർത്തകർക്കും സ്നേഹധാരമായ സ്വീകരണമാണ് കോളനി നിവാസികൾ നൽകിയത്. വൈകിട്ട് മേക്കപ്പാലയിലും കാഞ്ഞിരക്കാട് കോളനിയിലും നടത്തിയ പൊതുയോഗങ്ങളിലും പങ്കെടുത്തു