
നെടുമ്പാശേരി: ഡൽഹി പൊലീസിന്റെ പിടികിട്ടാപ്പുള്ളിയായ യുവാവ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിലായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സിംഗപ്പൂരിലേക്ക് കടക്കാനെത്തിയ വളപട്ടണം സ്വദേശി നസീഫ് അബ്ദുൾ കരിമാണ് (32) പിടിയിലായത്. വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗമാണ് കമ്പ്യൂട്ടർ ശൃംഖലയിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞത്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ്. ന്യൂഡൽഹി സ്‌പെഷ്യൽസെൽ ഡെപ്യൂട്ടി കമ്മിഷണറേറ്റാണ് ഇയാൾക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടിപ്പിച്ചിട്ടുള്ളത്. പ്രതിയെ നെടുമ്പാശേരി പൊലീസ് വഴി ഡൽഹി പൊലീസിന് കൈമാറും.