കൊച്ചി: ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ പാരാലിംപിക്, പാരാമാസ്റ്റേഴ്സ് എന്നിവയിൽ സൗജന്യ പരിശീലനം നൽകാൻ ക്രിക്കറ്റ്, അത്‌ലറ്റിക്‌സ്, സ്വിമ്മിംഗ്, ബാഡ്മിന്റൺ, പവർലിഫ്റ്റിംഗ്, ഫുട്ബാൾ, ഷൂട്ടിംഗ്, വോളിബാൾ, ടേബിൾ ടെന്നീസ് എന്നിവയിൽ എൻ.ഐ.എസ്, ഡിപ്ലോമ, ഫിസിക്കൽ എഡ്യുക്കേഷൻ ‌‌ഡിഗ്രി, അംഗീകൃത ഇന്റർനാഷണൽ മെഡൽ തുടങ്ങിയ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ 25 ന് വൈകിട്ട് 5ന് മുൻപായി അപേക്ഷിക്കണം.