ആലുവ: ആലുവ ശിവരാത്രി മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ഉത്രവിളക്ക് മഹോത്സവത്തിന് തുടക്കമായി. ഇന്നലെ രാവിലെ ഒമ്പതിന് പടഹാദി കൊടിയേറ്റ് നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി മുല്ലപ്പിള്ളി മന ശങ്കരൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. പ്രത്യേക പൂജതൾക്ക് പുറമെ എല്ലാ ദിവസവും വൈകിട്ട് ഏഴ് കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 27ന് രാത്രി 12നാണ് ഉത്രവിളക്ക്.