അങ്കമാലി: എൻ.ഡി.എ അങ്കമാലി നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വക്കേറ്റ് കെ.വി സാബു കറുകുറ്റി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. വ്യാപാരസ്ഥാപനങ്ങളിലും യോഗസ്ഥലങ്ങളിലും വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശശി, കെ.വി .ബിന്ദു, ടി . ആർ.ബിജു, സജി ഞാലുകര, ശോഭ വാസുദേവൻ, പി .എൻ .സന്തോഷ് എന്നിവർ പങ്കെടുത്തു.