തൃപ്പൂണിത്തുറ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജിന്റെ രണ്ടാംഘട്ട മണ്ഡല പര്യടനത്തിനു തുടക്കമായി. മണ്ഡലത്തിന്റെ സമഗ്ര വികസനങ്ങൾ വിഷയമാക്കിയായിരുന്നു പര്യടനം. 12 കോടിയുടെ ഫിഷ് ഫാം, ഒരു കോടി ചെലവിൽ നിർമ്മിക്കുന്ന ഗവ.ഹൈസ്കൂൾ കെട്ടിടം, വേമ്പനാട്ട് കായലിൽ എക്കൽ നീക്കുന്നതിന് 13 കോടിയുടെ പദ്ധതി ,പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന് 2 കോടി, കണ്ണാട്ട് വെള്ളക്കെട്ട് ഒഴിവാക്കാൻ 20 ലക്ഷത്തിന്റെ ബണ്ടു നിർമ്മാണം, പള്ളുരുത്തി സ്റ്റേഡിയം 10 കോടി എന്നിങ്ങനെ മണ്ഡലത്തിൽ ഉൾപ്പെടുന്ന പശ്ചിമകൊച്ചിയുടെ വികസന കുതിപ്പുകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയായിരുന്നു പര്യടനം. സ്വീകരണ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ വി.ജി.രവീന്ദ്രൻ, അഡ്വ. എസ്.മധുസൂദനൻ, ടി.കെ.ഭാസുരാദേവി, എം. എൽ. സുരേഷ്, എ.യു.വിജു, പി.വി.ന്ദ്രബോസ്, അഡ്വ. ഗഫൂർ എന്നിവർ സംസാരിച്ചു.