തൃപ്പൂണിത്തുറ: യു.ഡി.എഫ് സ്‌ഥാനാർത്ഥി കെ.ബാബുവിന്റെ ഉദയംപേരൂർ പഞ്ചായത്തിലെ പര്യടനം സമാപിച്ചു.
രാവിലെ ആരംഭിച്ച പര്യടനം തെരുവ് ജംഗ്ഷൻ, ശ്രാക്കാട് വഴി വെട്ടിക്കാപ്പിള്ളിയിൽ സമാപിച്ചു. വൈകിട്ട് ഉള്ളാടംവെളി മാർക്കറ്റ് പരിസരത്ത് നിന്നാണ് സ്‌ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചത്. തുടർന്ന് ഫിഷർമെൻ കോളനി, മാങ്കായി കടവ്, ഉദയഗിരി, പെരുംതൃക്കോവിൽ വഴി ഉദയംപേരൂർ കവലയിൽ സമാപിച്ചു. കുമ്പളം പഞ്ചായത്തിലെ പര്യടനം ഇന്നാരംഭിക്കും. രാവിലെ എട്ടിന് കുമ്പളം കൊണോത്തുതറയിൽ ഡി.സി.സി ആക്ടിംഗ് പ്രസിഡന്റ് അഡ്വ. കെ. പി. ഹരിദാസ് പര്യടനം ഉദ്‌ഘാടനം ചെയ്യും.