1
ഫിഷർമെൻ കോളനിയിൽ കെ.ജെ. മാക്സി പര്യടനത്തിൽ

തോപ്പുംപടി: മത്സ്യതൊഴിലാളികളുടെ സ്വീകരണം ഏറ്റുവാങ്ങി കെ.ജെ. മാക്സി ഫോർട്ട് കൊച്ചി ഫിഷർമെൻ കോളനിയിൽ പര്യടനം നടത്തി. ഇവർക്ക് പട്ടയം നൽകിയത് മാക്സിയുടെ നേതൃതത്വത്തിലായിരുന്നു. തുടർന്ന് കപ്പലണ്ടിമുക്ക് മേപ്പറമ്പിൽ പര്യടനം നടത്തി. ഫോർട്ട് കൊച്ചി ഫിറ്റ്നസ് സെൻ്റർ, പാണ്ടിക്കുടി, ജെ.ഡി.സ്ട്രീറ്റ്, മല്ലപറമ്പ്, അമരാാ വതി, അമ്മൻകോവിൽ, പഴശിരാജാക്ളബ്, ഇ.എം.എസ് വായനശാലാ പരിസരം, മുല്ലവളപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി.