thejaswi-surya

കൊച്ചി: പുതിയ കേരളത്തിനായ് സമർപ്പിത യുവത്വം എന്ന മുദ്രാവാക്യവുമായി യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "യൂത്ത് ടൗൺ ഹാൾ" യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എം.പി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ അഴിമതി ഭരണം മാറാൻ ദേശീയതക്കൊപ്പം അണിനിരക്കണമെന്നും ആ മാറ്റം യുവത്വത്തിലൂടെയാണ് നടപ്പിലാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറ ജെ.ടി.പി.എ.സി ഹാളിൽ നടന്ന പരിപാടിയിൽ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ്, ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണ തൃദീപ്, മണ്ഡലം പ്രസിഡന്റ് കാർത്തിക് പാറയിൽ എന്നിവർ പങ്കെടുത്തു.