1
പശ്ചിമകൊച്ചിയിൽ ടോണി ചമ്മണിയുടെ പ്രചരണം

ഫോർട്ട് കൊച്ചി: മട്ടാഞ്ചേരിയിലെ പാലസ് റോഡിലെ നൂറാം നമ്പർ സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗത്തിൽ സംബന്ധിച്ചാണ് ടോണി ചമ്മണിയുടെ പ്രചരണത്തിന് തുടക്കം കുറിച്ചത്. ഭാരവാഹി പി.എ. ബാബു സ്ഥാനാർത്ഥിയെ മെമൻ്റോ നൽകി സ്വീകരിച്ചു. തുടർന്ന് ചുള്ളിക്കൽ സെൻ്റ്.ജോസഫ് പള്ളിയിലെ കുർബാനയിൽ സംബന്ധിച്ചു. പിന്നീട് ചെറളായി, തുണ്ടിപറമ്പ്, ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം, മട്ടാഞ്ചേരി മഹാജനിക്ക് ബാങ്ക് പൊതുയോഗം, തുണ്ടിപറമ്പ്,തയ്യൽ തൊഴിലാളി യൂണിയൻ വനിതാ സമ്മേളനം, കപ്പലണ്ടിമുക്ക്, കാരുണ്യ സാംസ്ക്കാരിക വേദി കുടുംബ സംഗമം, ഫിഷർമെൻ കോളനി പരിസരം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. ചാണ്ടിഉമ്മൻ പരിപാടി ഉദ്ഘാടനം ചെയ്തു.