കൊച്ചി: തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിലേക്കുള്ള പാലത്തിന് പ്രൊഫ.ജി. ബാലകൃഷ്ണൻ നായരുടെ പേര് നൽകി. നാമകരണ ചടങ്ങ് പ്രൊഫ.എം.കെ. സാനു ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ കളക്ടർ കെ.ആർ. രാജന്റെ പേരിലുള്ള എൽ.കെ.ജി ബ്ലോക്കിന്റെ നാമകരണം തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷും കളിസ്ഥലത്തിന് നടരാജഗുരുവിന്റെ നാമകരണം കേരളകൗമുദി സ്പെഷ്യൽ കറസ്‌പോണ്ടന്റ് കെ.പി. രാജീവനും നിർവഹിച്ചു. സ്കൂൾ മാനേജർ ദിവാകരൻ, വി.കെ. കൃഷ്ണൻ, എം.പി. ഗോപിദാസ്, വി.കെ. പ്രഭാകരൻ, രാജൻ, അപ്പുക്കുട്ടൻ, പ്രിൻസിപ്പൽ രാഖി പ്രിൻസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.