dhaneesh
ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മസ്ദൂർ സംഘം ( ബി. എം.എസ്) യൂണിയൻ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

കളമശേരി: ജില്ലയിൽ പൂട്ടിക്കിടക്കുന്ന വ്യവസായസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഡിസ്ട്രിക്ട് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് മസ്ദൂർ സംഘം ( ബി എം.എസ്) പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഏലൂർ മസ്ദൂർ ഭവൻ ഹാളിൽ ഹാളിൽ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. കെ.കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി എച്ച്.വിനോദ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ധനീഷ് നീറിക്കോട് (പ്രസിഡൻ്റ്) , ടി.പി.ഉഷ, കെ.ജയൻ (വൈസ് പ്രസിഡൻ്റുമാർ ) ,പി .വി.ശ്രീവിജി (ജന:സെക്രട്ടറി ) , ബീന സുരാജ് ,സന്തോഷ് പൈ , പ്രദീഷ്, കെ.എസ്.ഷിബു, പി.കെ.സുദർശനൻ, എ.വി.അജീഷ് ( ജോ. സെക്രട്ടറിമാർ) ടി.ആർ.മോഹനൻ (ഖജാൻജി)