കൊച്ചി: ഭാരതീയ ജനതാ മഹിളാമോർച്ച എറണാകുളത്ത് മഹിളാ ടൗൺ ഹാൾ സംഘടിപ്പിച്ചു. മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.എം. ശാലീന മുഖ്യസംഘാടകയായി. കേരളത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അവഗണനയും അപമാനവും ക്രമസമാധാന പ്രശ്‌നങ്ങളും വിവരിച്ച മീനാക്ഷി ലേഖി സ്വന്തംപാർട്ടിയിൽ പോലും വനിതകൾക്ക് പര്യാപ്തമായ സ്ഥാനം നൽകുന്നില്ലെന്ന് ആരോപിച്ചു. എറണാകുളം, ആലപ്പുഴ ജില്ലകളിൽനിന്ന് വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെ ലേഖി ചടങ്ങിൽ ആദരിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ മകൾ അശ്വതി, അച്ഛൻ എഴുതിയ 'ലൗ ജിഹാദ് ആൻഡ് ഖുറാൻ' എന്ന പുസ്തകം സമ്മാനിച്ചു.