
വാകത്താനം: വള്ളിക്കാട്ട് കാരുചിറ വടക്കേതിൽ പി.ഡബ്ലിയു.ഡി റിട്ട. എക്‌സിക്യുട്ടീവ് എൻജിനീയർ പരേതനായ കെ.സി. ജേക്കബിന്റെ ഭാര്യ മോളി ജേക്കബ് (79) നിര്യാതയായി. മൃതദേഹം ബുധനാഴ്ച രാവിലെ 9ന് ഭവനത്തിൽ കൊണ്ടുവരുന്നതും 11ന് ഐ.പി.സി എബനേസർ സഭയുടെ ചുമതലയിൽ സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്. പരേത കങ്ങഴ കീച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ഗ്ലാഡ്‌സൺ ജേക്കബ് (ജി.ജെ. കാർട്ടൻസ്, ഐ.പി.സി. സ്റ്റേറ്റ് കൗൺസിൽ മെമ്പർ), വിൽസൺ ജേക്കബ് (മുൻ കോട്ടയം പോർട്ട് മാനേജിംഗ് ഡയറക്ടർ), നിക്‌സൺ ജേക്കബ് (ആസ്‌ട്രേലിയ). മരുമക്കൾ: സുജ (എൽ.ഐ.സി), ജിനി, ആശ.