കൊച്ചി: ഇടപ്പള്ളി - അരൂർ ദേശീയപാതയിൽ കുണ്ടന്നൂരിന് സമീപം നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ കുണ്ടന്നൂർ ഭാഗത്തുനിന്നും വൈറ്റില ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല. മൂന്ന് കാറും ഒരു പിക്കപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത്. വൈറ്റില ഭാഗത്തേക്ക് പോയ മാരുതി സ്വിഫ്റ്റ് ഡിസൈർ ടാക്സി കാറിന്റെ മുന്നിലേക്ക് മറ്റൊരു കാർ കുറുകെവന്നതിനാൽ ഡിസൈർ കാർ പെട്ടെന്ന് ബ്രേക്കിട്ടു. ഇതോടെ തൊട്ടുപുറകെ വന്നിരുന്ന മറ്റ് വാഹനങ്ങൾ കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽപെട്ട വാഹനങ്ങൾ കുറേനേരം റോഡിൽക്കിടന്നത് ഗതാഗതക്കുരുക്കിന് കാരണമായി. മരട് പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി.