കളമശേരി: നിയോജക മണ്ഡലത്തിലെ 35 ഓളം ബി.എൽ.ഒമാർ ഒപ്പിട്ട പരാതി സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസർക്കും കോപ്പി മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർക്കും നൽകി. പ്രതിമാസ ഹോണറേറിയം 500 എന്നത് ഉയർത്തുക, തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പോളിംഗ് ദിവസം അനുവദിക്കുന്ന അലവൻസുകൾ നൽകുക, സ്ലിപ്പ് വിതരണം ഒഴിവാക്കുക , nvspgo.in പോർട്ടൽ പരിഷ്കരിക്കുക തുടങ്ങി ഒമ്പതോളം ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് പരാതി സമർപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത ബി.ശങ്കരനാരായണനും , സുഭമയും പറഞ്ഞു.